mehandi new

എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ ആക്രമണം – മാനഭംഗ ശ്രമത്തിന് യുവാവ് അറസ്റ്റിൽ

fairy tale

ചാവക്കാട് : എടക്കഴിയൂരിൽ വീട്ടമ്മക്ക് നേരെ മാനഭംഗശ്രമം നടത്തുകയും ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ അകലാട് കാട്ടിലപള്ളി സ്വദേശി   പനിച്ചാംകുളങ്ങര ജാഫറിനെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂർ നലാംകല്ല് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന പഴൂർ അബ്ദുൽ മനാഫ് ഭാര്യ ബുഷറയെ വീട്ടിൽ കയറി ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി എട്ടരമണിക്കാണ് സംഭവം. മാനഭംഗ ശ്രമം തടഞ്ഞ യുവതിയെ കല്ലുകൊണ്ട് മുഖത്തും തലയിലും കുത്തി പരിക്കേല്പിച്ചെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ ബുഷറയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ജാഫറിനെ റിമാൻഡ് ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.