പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം – കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റിൽ


തൃശ്ശൂര്‍: എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്.
എംജി റോഡിലുള്ള ഒരു സ്വകാര്യ റസ്റ്റോറന്റില്‍ ആയിരുന്നു സംഭവം. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ വിഷ്ണു പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷേവിങ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ ഓടിക്കൂടി യുവാവിനെ കീഴ്‌പ്പെടുത്തി. പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

Comments are closed.