mehandi new

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

fairy tale

ചാവക്കാട് : പട്ടാപകല്‍ വീട്ടിൽ കയറി വീട്ടമ്മയുടെ ദേഹത്തേക്ക് കെമിക്കൽ പൗഡർ എറിഞ്ഞു ആക്രമണം. കവര്‍ച്ചാ ശ്രമമായിരിക്കാൻ സാധ്യതയെന്ന് പോലീസ്. തിരുവത്ര ആലഞ്ചേരി ശ്രീനിവാസന്റെ മകൻ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ഗുരുദേവ റോഡിൽ താമസിക്കുന്ന സുജിത്തിന്റെ വീട്ടിലാണ് ആക്രമണം. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം. സുജിത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. ഭാര്യ പ്രീജ വീടിനകം വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ ചാരി ഇട്ടിരുന്ന മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ട്  എത്തി നോക്കിയതായിരുന്നു. ഈ സമയം പ്രീജയുടെ ദേഹത്തേക്ക് മഞ്ഞ നിറത്തിലുള്ള പൊടി എറിയുകയായിരുന്നു. പ്രീജ നിലവിളിച്ച് പുറകോട്ട് മാറിയതിനാൽ നെഞ്ചിലാണ് പൊടി തട്ടിയത്. ഭയന്ന് പോയ പ്രീജ നിലവിളിച്ച് പുറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് ഓടി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. ഉയരം കുറഞ്ഞ ഒരു സ്ത്രീയാണ് പൊടി എറിഞ്ഞതെന്ന് പ്രീജ പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മുഖം മറച്ചിരുന്നതായും നീണ്ട മുടിയുണ്ടായിരുന്നതായും പ്രീജ പറഞ്ഞു. അയൽക്കാർ വിവരം അറിയിച്ച് വീട്ടിൽ എത്തിയ സുജിത്തും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.  നീറ്റലും ശാരീരികസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് പ്രീജയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുഷ്രൂഷകൾ നൽകി വിട്ടയക്കുകയും ചെയ്തു. ചാവക്കാട് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ചാ ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിൽ ഏറെനേരം കോളിംഗ് ബെൽ ശബ്ദിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു.

Macare 25 mar

Comments are closed.