mehandi new

ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് പുതിയ നേതൃത്വം

fairy tale

ചാവക്കാട് :  ഓട്ടോ& ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(citu) ചാവക്കാട് ഏരിയ കൺവെൻഷൻ ഹോച്മിൻ സ്മാരക മന്ദിരത്തിൽ വെച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ്‌, യൂണിയൻ നേതാക്കളായ ടി എസ് ദാസൻ, വി പി അബു, എൻ ജബ്ബാർ, എ വി ജാഫർ, എൻ എം ലത്തീഫ് എന്നിവർ സംസാരിച്ചു. എം ബി സുനിൽ രക്തസാക്ഷി പ്രമേയവും പി എ രാധാകൃഷ്ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ എല്ലാ തൊഴിലാളി കുടുംബാഗംങ്ങളും പങ്കെടുക്കുവാൻ തീരുമാനിച്ചു.

planet fashion

ഭാരവാഹികളായി സെക്രട്ടറി ടി എസ് ദാസൻ, പ്രസിഡന്റ് കെ കെ മുബാറക്, ട്രഷറർ വി പി അബു, ജോയിന്റ് സെക്രട്ടറിമാരായി പി എ രാധാകൃഷ്ണൻ, കെ എൻ മനോജ്‌, എൻ ജബ്ബാർ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി എം ബി സുനിൽ, എ വി ജാഫർ, എൻ എം ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു. 33 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തിന് കെ എൻ മനോജ്‌ സ്വാഗതവും എ വി ജാഫർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.