ഫാസിസത്തെയും വർഗീയതയേയും പരാജയപ്പെടുത്താൻ മുസ്ലിങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കണം – എൻ കെ അക്ബർ എം എൽ എ

മുതുവട്ടൂർ : ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാനും, അത്തരം പ്രസ്ഥാനങ്ങളെ ശക്തി പെടുത്താനും മുസ്ലീങ്ങളടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ തയ്യറായാലേ രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഫാസിസത്തെയും വർഗീയതയേയും നേരിടാനും പരാജയപെടുത്താനും കഴിയുകയുള്ളൂയെന്ന് എൻ.കെ. അക്ബർ എം.എൽ.എ അഭിപ്രായപ്പെട്ടു. സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം സർവീസ് സൊസൈറ്റി എം.എസ്.എസ് മധ്യമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡണ്ട് ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് ചെയർമാൻ എം.കെ. സെക്കീർ മുഖ്യാതിഥിയായി. കെ. എൻ. എം വൈ. പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ, എം. എസ്. എസ് സംസ്ഥാന സെക്രട്ടറി പി മമ്മത് കോയ, പി.ഒ. ഹാഷിം, പി.ടി. മൊയ്തീൻകുട്ടി, അഡ്വ : പി.വി.സൈനുദ്ദീൻ, നിയാസ് പുളിക്കലകത്ത്, എ .പി.കുഞ്ഞാമു, സ്വാഗത സംഘം ചെയർമാൻ അഡ്വ. പി. കെ. അബൂബക്കർ, ജന. കൺവീനർ ടി.എസ്. നിസാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മഹിളാ സമ്മേളനം, യുവജന സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവ നടന്നു.

Comments are closed.