mehandi new

ചാവക്കാട് നഗരസഭയിൽ വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി

fairy tale

ചാവക്കാട് : നഗരസഭയുടെ ജനകീയ സൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ച് 200 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്.

planet fashion

ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു. നഗരസഭ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ  അനി റോസ് ഇ.പി പദ്ധതി വിശദീകരിച്ച് സംസാരിച്ചു. വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, മുൻ ചെയർമാൻ നഗരസഭ കൗൺസിലറുമായ  എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ കെ.വി. സത്താർ, പി.കെ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. മുഹമ്മദ് അൻവർ എ.വി നന്ദി പറഞ്ഞു.

Haji’s pharma

Comments are closed.