mehandi new

വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളവുക- വെൽഫെയർ പാർട്ടി

fairy tale

ചാവക്കാട് : വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി ചാവക്കാട് മുൻസിപ്പൽ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് ഹോസ്പിറ്റൽ റോഡ് ജങ്ഷനിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം. കെ. അസ്‌ലം അധ്യക്ഷത വഹിച്ചു.

planet fashion

മണ്ഡലം പ്രസിഡന്റ്‌. സി. ആർ. ഹനീഫ, സെക്രട്ടറി ഫൈസൽ ഉസ്മാൻ, പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ പ്രസിഡന്റ്‌ റസാഖ് ആലുംപടി എന്നിവർ സംസാരിച്ചു.

രാവിലെ 10 മണിക്ക് തത്ത മിനി ഹാളിൽ വെൽഫെയർ പാർട്ടി പ്രതിനിധി സമ്മേളം നടന്നു. പ്രസിഡന്റ് റസാഖ്‌ ആലുംപടി, സെക്രട്ടറി ഇല്യാസ് മുതുവട്ടൂർ, ട്രെഷറർ ഷാജി മുതുവട്ടൂർ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം അൻസാർ അബുബക്കർ, ജില്ലാ സെക്രട്ടറി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

മുതുവട്ടൂർ സെന്ററിൽ നിന്നും പ്രകടനം ആരംഭിച്ച് ചാവക്കാട് ഹോസ്പിറ്റൽ റോഡ് ജങ്ഷനിലെ സമ്മേളന നഗരിയിൽ സമാപിച്ചു. പി. കെ. അക്ബർ, ഇല്യാസ് മുതുവട്ടൂർ, ഹസൻ, സുബ്രഹ്മണ്യൻ, നൗഫൽ പുന്ന, മുഹമ്മദാലി തിരുവത്ര എന്നിവർ നേതൃത്വനൽകി. പൊതുസമ്മേളനത്തിൽ പാർട്ടിയിലേക്ക് പുതുതായി വന്ന അഞ്ചുപേർക്ക് സംസ്ഥാന പ്രസിഡന്റ്‌ ഹാരമണിയിച്ചു. അക്ബർ പെലെമ്പാട്ട് സ്വാഗതവും, ഫൈസൽ നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.