mehandi new

കേരളത്തിൽ മത ധ്രുവീകരണത്തിനുള്ള
സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം

fairy tale

ചാവക്കാട് : കേരളത്തിൽ നടന്ന നര ബലി കേസിലെ ഒരു പ്രതിയുടെ മതം അടിസ്ഥാനപ്പെടുത്തി തീവ്രവാദ ബന്ധം ചികയുന്ന ബിജെപി കേരളത്തിൽ മത ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ഒരുമാനയൂർ പഞ്ചായത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച തന്ത്രങ്ങൾ കേരളത്തിൽ പ്രയോഗിക്കുകയാണ് സംഘപരിവാർ സംഘടനകൾ. വെള്ളക്കാരെ വിറപ്പിച്ച
മലബാർ സ്വാതന്ത്ര്യ സമരത്തെ ഹിന്ദു വിരുദ്ധ കലാപമായി പ്രചരിപ്പിക്കുന്ന ബി.ജെ.പി യുടെ തന്ത്രം മതേതര വിശ്വാസികൾ തിരിച്ചറിയണം.
ഒരു ചരിത്ര പണ്ഡിതന്മാരും മലബാർ സ്വാതന്ത്ര സമരത്തെ കുറിച്ചു അങ്ങിനെ പറഞ്ഞിട്ടില്ല.
1928 ൽ അന്തരിച്ച ശ്രീ നാരായണ ഗുരു ദേവനും, 1941 മരിച്ച മഹാത്മാ അയ്യങ്കാളിയും മലബാർ സ്വാതന്ത്ര്യ സമരം ഹിന്ദു വിരുദ്ധ സമരം ആയിരുന്നു എന്ന് പറഞ്ഞിട്ടില്ല. ഇരുവരും ഈഴവരുടെയും,
ദലിദ്കളുടെയും വിമോചനത്തിന് വേണ്ടി ജീവിച്ചവർ ആയിരുന്നു.
സ്ത്രീകൾക്ക് മാറു മറക്കാനും, കുട്ടികൾക്ക് പഠിക്കാനുമുഉള്ള അവകാശത്തിനു വേണ്ടി സവർണ്ണർക്കെതിരെ പോരാടിയ ഈ
മഹാത്മാക്കൾ പറയാത്ത കാര്യം ഇന്ന് ആരോപിക്കുന്നത് ദുഷ്ടലാക്കോടെ യാണ്.

മുസ്ലിം ലീഗ് ഒരുമാനയൂർ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് കെ.വി.അബ്ദുൽ ഖാദർഅധ്യക്ഷത വഹിച്ചു.
അസീം ചെമ്പ്ര, എം.എസ്.എഫ്. ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസെടുത്തു.
സയ്യിദ് അലി സക്കാഫ് തങ്ങൾ കീക്കോട്ട് പ്രാർത്ഥന നടത്തി.
വി. എം. ഷാഹിദ് ആമുഖ പ്രഭാഷണവും, നിഷാദ് മാളിയേക്കൽ സ്വാഗതവും പറഞ്ഞു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ലത്തീഫ് പാലയൂർ എൻ.കെ. അബ്ദുൾ വഹാബ്, എ. വി. ഹംസക്കുട്ടി ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പർ നഷറമുഹമ്മദ്, ആഷിത കുണ്ടിയത്ത് എന്നിവർ പ്രസംഗിച്ചു.
ലക്ഷ്യ സ്‌കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ
സുഹ ഫൈസൽ കാരയിലിനെ ചടങ്ങിൽ ആദരിച്ചു. വി.ടി. അഷ്‌റഫ് നന്ദി പറഞ്ഞു.

ഫോട്ടോ : മുസ്ലിം ലീഗ് ഒരുമാനയൂർ പഞ്ചായത്ത് കുടുംബ സംഗമം കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം
ചെയ്യുന്നു

planet fashion

Comments are closed.