
ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് സംഘടിപ്പിച്ച പതിനാലാമത് ഒ പി എൽ സൺഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ബീച്ച്ഇലവൻ പഞ്ചവടി ജേതാക്കളായി. രണ്ടാം സ്ഥാനം ഹീറോസ് വെങ്കിടങ്ങിന്. മാങ്ങോട്ട് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി കബീർ ട്രോഫികൾ കൈമാറി. ഒ പി എൽ ചെയർമാൻ മുത്തു ഒരുമനയൂർ, ആർ കെ സജിൽ, അനസ്, ഹാഷിം, ഷംലീഫ്, സെബീർ, സൽമാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.