ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അദ്വൈതിന് ലഭിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന ഡിജിറ്റൽ ക്ലാസ് മത്സരത്തിൽ നിന്നാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുക്കുന്നത്.

എൽ. പി. , യു.പി. വിഭാഗങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അഞ്ച് പേരുമാണ് ഇത്തവണ സംസ്ഥാനതല അവാർഡിനർഹരായത്.
അദ്ധ്യാപക കൂട്ടായ്മയിൽ രൂപം കൊണ്ട വിദ്യാഭ്യാസ രംഗത്ത് പ്രാധാന്യം നൽകുന്ന ഓൺലൈൻ ചാനലാണ് കാലിഡോസ്കോപ്പ്

Comments are closed.