mehandi new

ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി

fairy tale

ചാവക്കാട് : ഒരാഴ്ചയായി ചാവക്കാട് നഗരസഭയിൽ നടത്തി വന്ന “ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറ് വാർഡുകളിൽ വിഷയ സംബന്ധമായി വിവിധ പരിപാടികളും ബോധവൽക്കരണ ക്ളാസുകളും സംഘടിപ്പിച്ചു.

planet fashion

ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് ചാവക്കാട് മണത്തല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥിനികൾക്കായി നടത്തിയ പോസ്റ്റർ രചന, പ്രസംഗ, ഉപന്യാസ മത്സരങ്ങൾ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മറിയ കുട്ടി ടീച്ചർ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സുനന്ദ ടീച്ചർ, മാധ്യമ പ്രവർത്തകൻ കെ.സി. ശിവദാസ് എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് ചാവക്കാട് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ സി.വി. നേതൃത്വം നൽകി. ഹോസ്പിറ്റൽ പി.ആർ.ഒ. അശ്വതി തിലക്, ഭൂമിക കൗൺസിലർ നികിത വിസി . എന്നിവരും സംബന്ധിച്ചു.

ഹൈസ്ക്കൂൾ വിഭാഗം പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലിറ്റിൽ ഫ്ളവർ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിദ ഫാത്തിമയും രണ്ടാം സ്ഥാനം മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫിദ ഫൈസലും നേടി. ഹയർ സെക്കൻഡറി വിഭാഗം പോസ്റ്റർ രചനയിൽ രാജാ സീനിയർ സെക്കണ്ടറി സ്കൂളിലെ ഇഷ ഫാത്തിമ ഒന്നാം സ്ഥാനവും, എം.ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂളിലെ എം. സപര്യ കൃഷ്ണ രണ്ടാം സ്ഥാനവും നേടി.
ഉപന്യാസ മത്സരം ഹൈ സ്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൃദിക ധനൻരാജ് ഒന്നാം സ്ഥാനവും രാജാ സീനിയർ സെക്കണ്ടറി സ്കൂളിലെ ഹിബ ബദിക രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം ഉപന്യാസത്തിൽ എം.ആർ.ആർ എം ഹയർ സെക്കൻഡറി സ്കൂളിലെ അസീല വി.എൻ. ഒന്നാം സ്ഥാനവും, ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അനഘ ടി.എസ് രണ്ടാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ തന്നെ ഹൃദിക ധനൻ രാജ് ഒന്നാം സ്ഥാനവും അമല സൈമൺ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗം പ്രസംഗ മത്സരത്തിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അമാന പി. എഫ് ഒന്നാം സ്ഥാനവും മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഫൈഹ. സി. എഫ് രണ്ടാം സ്ഥാനവും നേടി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.