mehandi new

ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് ഗുരുവായൂർ പോലീസിന്റെ പിടിയിൽ

fairy tale

ഗുരുവായൂർ : സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ല​ടി ക​ണ്ട​ന​കം കൊ​ട്ട​ര​പ്പാ​ട്ട് സ​ജീ​ഷി​നെ​യാ​ണ് (43) എ​സ്.​എ​ച്ച്.​ഒ സി. ​പ്രേ​മാ​ന​ന്ദ കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് ആൽക്കൽ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​​ര​മോ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കുടുങ്ങിയത്. 

planet fashion

ആ​ലി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് പു​റ​മെ വ​ട​ക്കേ​കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യിലെ വൈ​ല​ത്തൂ​രി​ൽ ന​ട​ന്ന ഭ​ണ്ഡാ​ര​മോ​ഷ​ണ​വും പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തേ​ഞ്ഞി​പ്പ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​​ൽ​നി​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. 

മോ​ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം മൈ​സൂ​ർ, ഊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​യ പ്ര​തി തി​രി​ച്ച് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ലോ​ഡ്ജി​ൽ എ​ത്തി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സെ​ത്തി പി​ടി​കൂ​ടി​യ​ത്. കു​ന്നം​കു​ളം, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി 38 ക​ള​വ് കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Ma care dec ad

Comments are closed.