മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് സ്നേഹ ഭവനം സമ്മാനിച്ച് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്
ചാവക്കാട്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽ മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് കൈമാറി. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ വിഷൻ 2026 ന്റെ പദ്ധതിയാണ് എല്ലാ ലോക്കൽ അസോസിയേഷനിലും ഒരു സ്നേഹഭവനം എന്നത്. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചാവക്കാട് ലോക്കൽ അസോസിയേഷൻ നിർമിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം ഗുരുവായൂർ എം. എൽ. എ. എൻ . കെ. അക്ബർ നിർവഹിച്ചു. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ ഫൈസൽ കാനാംപ്പുള്ളി, പ്രിൻസിപ്പൽ മറിയ, ഭാരത് സൗകട്ട് സ് & ഗൈഡ്സ് സംസ്ഥാന, ജില്ല പ്രതിനിധികളായ വി. വിശാലക്ഷി, സ്റ്റേറ്റ് കമ്മീഷണർ ബുൾബുൾ സി അനിത, സി. മാത്യു, സി. ജയലക്ഷമി, പി. എഫ് റീജ, ബിനോയ് ടി മോഹൻ, ടി. സി. ശാന്ത, സുധീഷ് കുമാർ, ഡി ഒ സി സിസ്റ്റർ ജിസ് പ്രിയ, മണത്തല മഹല്ല് പ്രസിഡന്റ്, വിവിധ വിദ്യാലയത്തിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംഘാടക സമിതി കൺവീനർ ഡിന ഡാനിയൽ റിപ്പോർട്ടും, എൽ എ സെക്രട്ടറി ബ്രില്ലന്റ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ ഷൈജ നന്ദിയും അറിയിച്ചു.
Comments are closed.