നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി

വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സാലിഹ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് ഭാരവാഹികളായ വി. എം. യൂസഫ്, എച്ച്. എച്ച്. ഹനീഫ, ടി. എം. ഹംസ, ഫാറൂഖ് വെളിയങ്കോട്, മദ്രസാ അദ്ധ്യാപകരായ പി. പി. റഫീഖ് മൗലവി, ഇർഷാദ് ജമലുല്ലൈലി തങ്ങൾ, ഖഫീൽ മൗലവി, ഇബ്രാഹിം മൗലവി, അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.