mehandi new

തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്‌ അപകടം – രണ്ട് പേർ മരിച്ചു

fairy tale

ഗുരുവായൂർ :  തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്.  മാളിയേക്കല്‍ പടി ബസ്‌ സ്റ്റോപ്പിന് സമിപം ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. ഗുരുവായുര്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക്  അഞ്ഞൂര്‍  ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി കീലശരി പറമ്പില്‍ സത്യന്‍ മകന്‍ നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Fish ad

Comments are closed.