
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ഗുരുവായൂർ തൃശൂർ സംസ്ഥാന പാതയിൽ, ഗുരുവായൂർ പള്ളിറോഡിൽ സ്‌കൂട്ടറിന്റെ പിറകിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഗുരുവായൂർ പാലുവായ് കേളങ്കണ്ടത്ത് രാജൻ മകൻ രാഹുൽ (22 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കെ എൽ 46 എം 7876 എന്ന സ്‌കൂട്ടറിന്റെ പിറകിൽ കെ എൽ 48 എം 6398 എന്ന ബൈക്ക് ഇടിച്ചു കയറിയത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ അതുവഴി വന്ന വാഹനത്തിൽ മുതു വട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും രാഹുൽ മരണത്തിന് കീഴടങ്ങിയിരുന്നു. രാഹുലിന്റെ കൂടെ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന മുതുവട്ടൂർ സ്വദേശി അനീഷ്, ഇടിച്ച ബൈക്കിൽ ഉണ്ടായിരുന്ന ചിറ്റാട്ടുകര സ്വദേശികളായ കൊണ്ടാര വളപ്പിൽ പുഷ്ക്കരൻ മകൻ കണ്ണൻ (23 ), സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ജോഷി മകൻ ഡാനി (22 ) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കണ്ണനെയും ഡാനിയേയും തൃശ്ശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. തലക്ക് ഗുരുതരപരിക്കേറ്റ കണ്ണനെ അടിയന്തിര ഓപ്പറേഷന് വിധേയമാക്കി. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.