സ്വര്‍ണ്ണക്കടത്ത് കേസിൽ ചുരുളഴിഞ്ഞത് ബിജെപി സി പി എം രഹസ്യ ധാരണ : സി എച്ച് റഷീദ്
ചാവക്കാട് : കേന്ദ്ര ഏജന്‍സികളുടെ മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയിട്ടും അന്വേഷണം നിര്‍ത്തി വെച്ചത് സിപിഎം ബിജെപി ധാരണ മൂലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി ച്ച് റഷീദ് അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായിയും കൊടിയേരിയും ബിലിവേഴ്‌സ് ചര്‍ച്ച് വഴി ഇന്ത്യന്‍ കറന്‍സികള്‍ കടത്തി എന്ന ഷാജ് കിരണിന്റെ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി സര്‍ക്കാര്‍ കേസ് എടുക്കാന്‍ മടിക്കുന്നതും ഈ രാഷ്ട്രീയ കൂട്ടുകെട്ട് മൂലമാണ്. ഷാജ് കിരണ്‍ന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ ഉടന്‍ ചോദ്യം ചെയ്യണം, കേന്ദ്രമന്ത്രി വി മുരളീധരന്‍ ഗീര്‍വാണ പ്രസ്താവനകള്‍ നിര്‍ത്തി മന്ത്രിപ്പണി എടുക്കണം. എല്ലാ സ്വേച്ഛാധിപതികളും ഭീരുവിനെ പോലെ അധികാര കസേര വിട്ട് ഒളിച്ചോടേണ്ടി വന്നിട്ടുണ്ടെങ്കില്‍ അവസാനത്തെ ഉദാഹരണമാവുകയാണ് പിണറായി വിജയനെന്നും സി എച്ച് റഷീദ് പറഞ്ഞു.
സ്വന്തം വീട്ടിൽ അന്തിയുറങ്ങാന്‍ ഭയക്കുന്ന മുഖ്യനെയാണ് കേരളം ഇന്നലെ കണ്ടത്. 500 പോലീസുകാര്‍ ചുറ്റും നില്‍ക്കുന്നു എന്ന ഉറപ്പ് വരുത്താതെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പിണറായി അനുഭവിക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമാണെന്നും സി എച്ച് റഷീദ് കൂട്ടി ചേര്‍ത്തു.
മുസ്‌ലിം ലീഗ് മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് പാലയൂര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, സലാം അകലാട്, പി. കെ. അബൂബക്കര്‍, ഫൈസല്‍ കാണാംപുള്ളി, സുബൈര്‍ വലിയകത്ത്, കെ. വി. അബ്ദുല്‍ കാദര്‍, ഉസ്മാന്‍ എടയൂര്‍, എം. സി. മുസ്തഫ, അലി അകലാട്, ആബിദ് അഞ്ചങ്ങാടി, വി. എം. മനാഫ്, സുഹൈല്‍ തങ്ങള്‍, നസീഫ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments are closed.