mehandi new

ബ്ലാങ്ങാട് വൈലി കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി

fairy tale

ബ്ലാങ്ങാട് : വൈലി  കല്ലുങ്ങൽ ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ശ്രീനിവാസന്റെ മുഖ്യ കാർമികത്വത്തിൽ കോടികയറ്റി.  ഫെബ്രുവരി 20 ന് ഉത്സവം കൊണ്ടാടും. ഉത്സവം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം അംഗണത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രസിഡണ്ട് തൂമാട്ടു മോഹനൻ, ജനറൽ സെക്രട്ടറി ചങ്ങല ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് തറമ്മൽ രവീന്ദ്രൻ, ജോയിൻ സെക്രട്ടറി കറങ്ങാട്ട് അശോകൻ, ട്രഷറർ പൂക്കാട്ട് ബാലകൃഷ്ണൻ, തെക്ക്, വടക്ക് ഭാഗം പ്രസിഡണ്ട് മാരായ കുന്ദ്ര മണികണ്ഠൻ,  പെരിങ്ങാട്ട് സുധീർ  സെക്രട്ടറിമാരായ മണ്ണാം പുറത്ത് വിശ്വനാഥൻ,  മരുതോ അനൂപ്   വൈസ് പ്രസിഡണ്ട് മാരായ പൂക്കാട്ട് സജീവൻ,  മണത്തല സുബ്രഹ്മണ്യൻ,   ജോയിന്റ് സെക്രട്ടറിമാരായ പയ്യാമ്പുള്ളി സുധാകരൻ, ഒവാട്ട് സച്ചിദാനന്ദൻ,   ട്രഷറർ മാരായ മന്ത്ര ബാബു, മണത്തല സുരേഷ് എന്നിവർ നേതൃത്വം നൽകി.

planet fashion

നാനാ ജാതി മതസ്ഥർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നും ക്ഷേത്ര നടത്തിപ്പിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.