mehandi new

ബ്ലോക്ക് തല പ്രവേശനോത്സവം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്നു

fairy tale

പുന്നയൂർ:- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ്  നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.പുതിയ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക്‌ ഉപഹാര സമർപ്പണവും പ്രസിഡന്റ്  നിർവഹിച്ചു. സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. അധ്യാപിക മറിയം  പ്രതിജ്ഞ ചൊല്ലി കൊടുത്തു.

planet fashion

പുന്നയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ലെത്തീഫ്, പി.ടി.എ മുൻ പ്രസിഡന്റ് റാഫി മാലിക്കുളം, മദർ പി.ടി.എ പ്രസിഡന്റ് സുൽഫിയത്ത്, പി.ടി.എ വൈസ് പ്രസിഡന്റ്  വി.എച്ച് റബിയത്ത്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ അയിഷ ഷെമീർ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും ഡോ. ടി.കെ അനീസ് നന്ദിയും പറഞ്ഞു.

Comments are closed.