ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം
ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായ
ബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗം ബൂട്സും, മഴക്കോട്ടും മാസ്‌ക്കും ഗുരുവായൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫെൻസിന് നൽകിയത്.
സ്വന്തം സുരക്ഷയിലുപരി സേവനം ജീവിതമാർഗ്ഗമാക്കിയ ഗുരുവായൂർ ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷനിലെ പ്രവർത്തന നിരതരായ സിവിൽ ഡിഫെൻസ് വോളന്റിയർമാരുടെ പ്രവർത്തനങ്ങളെ കൂട്ടായ്മ അനുമോദിച്ചു.
ബി എൻ ഐ പ്രസിഡന്റ് ഡോ. മധുസൂദനൻ സുരക്ഷാ സാമഗ്രികൾ സിവിൽ ഡിഫെൻസ് അംഗങ്ങളായ കെ എസ് ശ്രുതി, സുഹൈൽ ബഷീർ, അജിത് എം സി എന്നിവർക്ക് കൈമാറി.
ബി എൻ ഐ ടീമിലെ വിനീത് മോഹനൻ, ഫാരിഷ് തഹാനി, ജൈസൻ അളൂകാരൻ, ആർ വി ലുക്മാൻ തുടങ്ങിയവർ പങ്കെടുത്തു
Comments are closed.