mehandi new

പുലിമുട്ടിലിടിച്ച് മത്‌സ്യബന്ധന ബോട്ട് തകര്‍ന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: മൂടല്‍ മഞ്ഞില്‍ ദിക്കറിയാതെ മത്‌സ്യബന്ധന ബോട്ട്   ചേറ്റുവ മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ആറു മത്‌സ്യ തൊഴിലാളികളും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10 30 നായിരുന്നു അപകടം. പാലയൂര്‍ സ്വദേശി ചെറുവത്തൂര്‍ ബാബുവിന്റെ ഉടമസ്തതയിലുള്ള  സി സ്റ്റാര്‍ ബോട്ടാണ് അപകടത്തില്‍ തകര്‍ന്നത്. കൊല്ലം അമ്പലപുഴ സ്വദേശി ഭാസി, കൊല്ലം സ്വദേശി വിമല്‍, ബംഗാളുകാരായ ഹൊറോണ്‍, ചന്തന്‍, സുമേഷ്, സുജോന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. മുനക്കകടവ് ഹാര്‍ബറില്‍ നിന്നും ആറ് തൊഴിലാളികളുമായി മത്‌സ്യബന്ധനത്തിനു പുറപ്പെട്ടതായിരുന്നു. മൂടല്‍ മഞ്ഞ് മൂലം പുലിമുട്ടില്‍ ഇടിച്ചു കയറുകയായിരുന്നു. ബോട്ടിന്റെ അടിപ്പലക ഇളകി  വെള്ളം ബോട്ടിലേക്കു ഇരച്ചു കയറി ഇതിനിടയില്‍ അപകട വിവരം തൊഴിലാളികള്‍ മൊബൈല്‍ ഫോണ്‍ വഴി ഉടമ ബാബുവിനെ അറിയിച്ചു. ലൈഫ് ജാക്കറ്റും, കാനും എടുത്ത് തൊഴിലാളികള്‍ വെള്ളത്തില്‍ ചാടി. മറ്റു ബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിനു നേത്യത്വം നല്‍കി അപകടത്തില്‍ പ്പെട്ടവരെ രക്ഷപെടുത്തിയത്. തകര്‍ന്ന ബോട്ട് കെട്ടിവലിച്ചു ഹാര്‍ബറിലേക്കു കൊണ്ടുവരുമ്പോള്‍  വടംപ്പൊട്ടി തകര്‍ന്ന ബോട്ട് പുഴയില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് വീണ്ടും ബോട്ട് കെട്ടിവലിച്ചു ഹാര്‍ബറില്‍ എത്തിച്ചത്. ഹാര്‍ബറില്‍ മുങ്ങികിടക്കുന്ന ബോട്ട് ക്രെയിന്‍വെച്ച് പൊക്കി പിന്നീട് കരയിലേയ്ക്കു കയറ്റി .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.