mehandi new

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

fairy tale

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി.

planet fashion

പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം നിർമ്മിച്ചത് നടപ്പാത ഒരുക്കാതെയായിരുന്നെങ്കിലും വാഹനസാന്ദ്രത കൂടിയ ഇന്ന് നടപ്പാതയില്ലാത്തതിനാൽ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പാലം വീതികൂട്ടി പാസ്സേജ് വേ ഒരുക്കുകയും തെരുവ് വിളക്ക് സ്ഥാപിക്കുകയും ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ചാവക്കാട് മുൻസിപ്പൽ കൗൺസിലർ ഫൈസൽ കാനാംപിള്ളി ഉദ്ഘാടനം ചെയ്തു. ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖ്അലി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ, പൗരാവകാശ വേദി സെക്രട്ടറി കെ യു കാർത്തികേയൻ, ജമാൽ താമരത്ത്, അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, കെ കെ ഹീറോഷ്, ആർ കെ നവാസ്, സതീശൻ ചാവക്കാട്, ലുഖ്മാൻ മന്ദലാംകുന്ന് എന്നിവർ പ്രസംഗിച്ചു.
ബാബു പി.ജെ, സാദിഖ് പാലയുർ, അജീഷ് പി. എ. രാധാകൃഷ്ണൻ പുത്തൻ കടപ്പുറത്ത്, ആദംസാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.