
വാടാനപ്പള്ളി : കാർ ബൈക്കിൽ ഇടിച്ച് കള്ള് ഷാപ്പ് മാനേജർ മരിച്ചു. വാടാനപ്പള്ളി ഗണേശമഗലം കിഴക്ക് പന്തേഴ്സ് നഗറിൽ മഞ്ഞിപറമ്പിൽ പുരുഷോത്തമൻ്റെ മകൻ രാജീവ് (38) ആണ് മരിച്ചത്. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് കിഴക്ക് വെച്ച് തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം.

കാഞ്ഞാണി മഞ്ചാടി ഷാപ്പിലെ മാനേജരായ രാജീവ് ഷാപ്പ് അടച്ച ശേഷം ബൈക്കിൽ സുഹൃത്തിനെ കാഞ്ഞാണി ബസ് സ്റ്റാൻ്റിൽ കൊണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എത്തിരെ നിന്ന് വന്നിരുന്ന കാർ ഇടിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് തലക്കും വയറിനും ഇരുകാലിനും ഗുരുതര പരിക്കേറ്റ രാജീവിനെ അപകടം വരുത്തിയ കാറിലെ യാത്രക്കാർ ആംബുലൻസിൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.50 ഓടെ മരിക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് കേസെടുത്തു. അമ്മ : യശോദ. ഭാര്യ : ആതിര. മകൻ : ആരവ് ( എൽ.കെ.ജി). സഹോദരങ്ങൾ: രതീഷ് (ബൈക്ക് മെക്കാനിക്ക് തൃത്തല്ലൂർ ) സലീഷ്(ഡ്രൈവർ) രാഹുൽ (ദുബൈ ).

Comments are closed.