mehandi new

ദേശീയപാതയിൽ കള്ളവളവുകൾ – എടക്കഴിയൂരിൽ ചരക്ക് ലോറി മറിഞ്ഞു ഡ്രൈവറുടെ നില ഗുരുതരം

fairy tale

അകലാട് : എടക്കഴിയൂർ നാലാംകല്ല് ദേശീയപാത 66ൽ ചരക്ക് ലോറി റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞു അപകടം. ലോറി ഡ്രൈവർ നോർത്ത് പറവൂർ സ്വദേശി കല്ലുമഠത്തിൽ വീട്ടിൽ അമൽ (29)നെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

planet fashion

ക്ലീനർ എറണാകുളം സ്വദേശി മാക്കനായി പറമ്പിൽ അശ്വിൻ (22) നും പരിക്കേറ്റിട്ടുണ്ട്. അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ഇരുവരെയും ആദ്യം ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചു. 

ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം സംഭവിച്ചത്. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പലചരക്കു സാധനങ്ങളുമായി പോവുകയായിരുന്ന ബോഡി കെട്ടിയ ഭാരത്‌ ബെൻസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയുടെ അരികിൽ സ്ഥാപിച്ചിട്ടുള്ള 2 മീറ്ററോളം നീളവും വരുന്നആയിരക്കണക്കിന് കിലോ ഭാരവുമുള്ള  കോൺക്രീറ്റ് ഭിത്തിയിലാണ് ലോറിയിടിച്ചത്. മറ്റു രണ്ടു ഭിത്തികളുടെ മുകളിലൂടെ കയറി ഇറങ്ങുകയും ഇടിച്ച കോൺക്രീറ്റ് ഭിത്തിയെ പത്ത് മീറ്ററിലധികം ദൂരേക്ക് തള്ളിക്കൊണ്ടുപോവുകയും ചെയ്താണ് ലോറി മറിഞ്ഞത്. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അപകടത്തെ തുടർന്നുണ്ടായ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. 

അപകടം നടന്നത് ദേശീയപാതയിലെ കള്ളവളവിൽ 

നാലാംകല്ലിൽ പുതിയതായി പണിത ഹൈവേയിലാണ് അപകടം നടന്നത്. ഈ റോഡിലുള്ള ഹിഡൻ ബെൻഡ് ആണ് അപകടത്തിനു കാരണം. ശക്തമായ കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ച് അതിൽ റിഫലക്ടറുകൾ പതിച്ചിട്ടുണ്ടെങ്കിലും ഇവിടെയുള്ള വളവ് അടുത്തെത്തിയാൽ മാത്രമേ ശ്രദ്ധയിൽ പെടൂ. ഈ ഭാഗത്ത് കോൺക്രീറ്റ് ഭിത്തികൾ കൂടുതലായി റോഡിലേക്ക് തള്ളി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റോഡ് പെട്ടെന്ന് വീതി കുറയുകയും ചെയ്യുന്നു. ഹൈവേയിലൂടെ അതിവേഗം വരുന്ന വാഹനങ്ങൾ പെട്ടെന്നാണ് കുപ്പിക്കഴുത്തിലൂടെ പ്രവേശിക്കുന്നത്.  ഇത്തരം വളവുകൾ മുൻകൂട്ടി അറിയിക്കാനുള്ള സൂചന ബോർഡുകൾ ഒന്നും റോഡിൽ എവിടെയും സ്ഥാപിച്ചിട്ടില്ല. റോഡിലേക്ക് തള്ളിവെച്ചിരുന്ന ഭിത്തികളിലൊന്നിലാണ് ലോറി ഇടിച്ച് അപകടം ഉണ്ടായത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.