mehandi new
Browsing Category

General

വഖഫ് ഭേദഗതി പ്രക്ഷോഭങ്ങൾ പരിധി വിടരുത് – കെ എൻ എം തൃശൂർ ജില്ലാ കൺവെൻഷൻ

ചേറ്റുവ : വഖഫ് പ്രക്ഷോഭങ്ങൾ പരിധി വിട്ട് ലക്ഷ്യത്തിൽ നിന്നും വഴി മാറുന്നത് മുസ്‌ലിം സംഘടനകൾ കരുതലോടെ കാണണമെന്ന് ചേറ്റുവയിൽ നടന്ന കെ. എൻ എം തൃശൂർ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ പിന്തുണയുള്ള വഖഫ് സമരത്തെ

വിഷു വെളിച്ചം – ചാവക്കാട് നഗരത്തിൽ നാല് മിനി മാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു

ചാവക്കാട് : ചാവക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച നാല് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവഹിച്ചു. കൂട്ടുങ്ങൽ ചത്വരത്തിൽ രണ്ട് മിനി മാസ്റ്റ് ലൈറ്റുകളും, ഓവുങ്ങൽ പള്ളി ജംഗ്ഷനിലും, ആശുപത്രിപ്പടിയിലും

മിന്നൽ ചുഴലി; വടക്കേകാട് കൊച്ചന്നൂരിൽ വ്യാപക നാശം

വടക്കേക്കാട് : കൊച്ചന്നൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരം വീണ് കാർ ഷെഡ് തകർന്നു. കൊച്ചന്നൂർ എടക്കര മുഹമ്മദാലിയുടെ കാർ ഷെഡാണ് തകർന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്കും

പണി മുടക്കി യു പി ഐ പണമില്ലാതെ വലഞ്ഞു ജനം

ചാവക്കാട് : യു പി ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)പണിമുടക്കുന്നത് പതിവാകുന്നു. വിഷു കച്ചവടം നടക്കുന്നതിനിടെ യു പി ഐ പെയ്മെന്റ് സേവനം ഇന്നും നിലച്ചു. ഒരു മാസത്തിനകം മൂന്നു തവണയാണ് യു പി ഐ പണി മുടക്കിയത്. പുതിയ സാമ്പത്തിക വർഷം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് ബ്ലാങ്ങാട്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ചുകളിൽ നിന്നും…

ചാവക്കാട് : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന "ശുചിത്വസാഗരം സുന്ദരതീരം " ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തെൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നീ

അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി

ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ

അമ്മമാർക്ക് ഗുരുവായൂർ കരുണയുടെ വിഷുക്കൈനീട്ടം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, വിഷു - ഈസ്റ്റർ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടത്തി. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സി എസ് സിനോജ് ഭദ്രദീപം തെളിയിച്ച്

എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു