mehandi banner desktop
Browsing Category

General

എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്

ചാവക്കാട് : 2019-ലെ എസ്.എസ്.എഫ് സാഹിത്യോത്സവ് പുരസ്‌കാരത്തിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, സാംസ്‌കാരിക ചിന്തകന്‍ കെ.ഇ.എന്‍, ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍,…

നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാൽ ഇടിച്ചു തെറിപ്പിച്ചു – മേഖലയിൽ വൈദ്യുതി നിലച്ചു

തിരുവത്ര : നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് വൈദ്യുതി കാൽ മൂന്നായി ഒടിഞ്ഞു. മേഖലയിൽ വൈദ്യുതി നിലച്ചു. ഇന്ന് പുലർച്ചെ മൂന്നര മണിയോടെ തിരുവത്ര സർവ്വീസ് സഹകരണ ബാങ്കിന് മുൻവശമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ്…

കടപ്പുറത്ത് പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി

കടപ്പുറം: ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി. ഓരോ വീട്ടിലും ഓരോ തുണി സഞ്ചി സൗജന്യമായി നൽകുന്ന പരിപാടിക്കാണ് തുടക്കമായത്. കടപ്പുറം ഗ്രാമ പഞ്ചായത്ത്…

ചാവക്കാട് താലൂക്ക് ആസ്‌പത്രിയിൽ ഡയാലിസിസ് സൗകര്യം ഇന്ന് മുതൽ

ചാവക്കാട്: താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത…

പുന്ന നൗഷാദ് വധം അറസ്റ്റ് അഞ്ചായി

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട്…

നൗഷാദ് വധം – പുന്ന സ്വദേശിക്കും ലുക്ക്ഔട്ട്‌ നോട്ടിസ്

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുന്ന സ്വദേശിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്. പുന്ന അറയ്ക്കല്‍ വീട്ടില്‍ ജലാലുദ്ദീനെ(കാരി ഷാജി-49)തിരേയാണ് പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ്…

പുന്ന നൗഷാദ് വധം – ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37)  നെതിരേയാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.…

ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം കൈമാറി

ചേറ്റുവ : ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് നിവാസികളിൽ നിന്നും പിരിഞ്ഞുകിട്ടിയ 33500 രൂപ തൃശൂർ ജില്ലാ കളക്ടർ ഷാനവാസിനു അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് മഹല്ല്…

മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാവുന്നു

ചേറ്റുവ: ചാവക്കാട്, കടപ്പുറം, അടിതിരുത്തി, ചേറ്റുവ, ചിപ്ലിമാട്, ബ്ലാങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. നാട്ടുകാർക്കും സഞ്ചാരികൾക്കും തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഴിഞ്ഞ ദിവസം…

ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി-ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട് : ബൈക്കിനു പിറകിൽ ലോറിയിടിച്ചു കയറി. ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരുമനയൂർ മുത്തമ്മാവ് ദേശീയപാതയിൽ ഇന്ന് ഉച്ചതിരിഞ്ഞു 4:15ഓടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്കിനു പിറകിൽ അതെ ദിശയിൽ…