mehandi new

ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: ബ്ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്ളബ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ കടപ്പുറം പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ
ഷംസിയ തൗഫീഖ് ദേശീയ പതാക ഉയര്‍ത്തി. ചാവക്കാട് എസ്.ഐ എം.കെ രമേഷ്, വി.കെ ഉസ്മാന്‍, പി.വി സൈയ്തു മോന്‍, റാഫി വലിയകത്ത്, ആച്ചി അബ്ദു, പി വി
റിയാസ്, എ.വി ഷാനവാസ്, വി.കെ ഷാജഹാന്‍, വി.കെ നിസാര്‍, ആച്ചി മുജീബ്, ഷുഹൈബ്, സി. മിര്‍സാദ്, പി.വി ഷാഹിര്‍, ആര്‍.വി സുലൈമു, എ.വി സൈഫുദ്ധീന്‍, പി.വി
ഷിഹാബ്, ഷംസു പനന്തറയില്‍, നൂറസ്, അഷ്ക്കര്‍, ധര്‍മ്മന്‍, സന്തോഷ്, ഉമ്മര്‍ കാക്കശേരി എന്നിവര്‍ സംസാരിച്ചു.

കടപ്പുറം: തൊട്ടാപ്പ് വിക്ടറി ക്ളബ് സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷ പരിപാടയില്‍ കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷംസിയ
തൗഫീഖ് പതാക ഉയര്‍ത്തി പ്രസിഡന്‍്റ് നസീര്‍ വാര്‍ണാട്ട് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം സി മുസ്താക്കലി, റാഫി വലിയകത്ത്, കെ നാരായണന്‍, സലീം,
താവേറ്റി രവീന്ദ്രന്‍, ജയന്‍ എന്നിവര്‍ സംസാരിച്ചു.

ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആചരിച്ചു. ട്രസ്റ്റ് പ്രസിഡന്‍്റ് പി.വി അബ്ദു, ജനറല്‍ സെക്രട്ടറി സി.കെ
ഹക്കിം ഇമ്പാര്‍ക്, കോ ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുല്‍ ഹബീബ് എന്നിവര്‍ സംസാരിച്ചു.

ചാവക്കാട് : തിരുവത്ര ഹരിത കലാ കായിക സാംസ്കാരിക വേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഹരിത രക്ഷാധികാരി അസീസ് തെരുവത്ത് പതാക
ഉയര്‍ത്തി.
പ്രസിഡണ്ട് എം.എസ് സാലിഹ് അധ്യക്ഷത വഹിച്ചു. ടി.എച്ച് മുഹമ്മദ് മുഖ്താര്‍ സത്യപ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ഇല്യാസ് തിരുവത്ര , വി.എച്ച് ബിലാല്‍, കെ.എഫ്
റാഷിക്ക് , ടി.എം ആഷിക്കലി , യൂനസ് , ദില്‍ദാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കടപ്പുറം: കറുകമാട് അംഗന്‍വാടിയും നാട്ടുകാരും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ്
പതാക ഉയര്‍ത്തി.
അധ്യാപിക തങ്കമണി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍്റ് റംലാ അഷ്റഫ്, വി.പി.നൗഷാദ്, ഷിഹാബ്, അഭി, നിധീഷ്, നിയാസ്, അഭിലാഷ്, താഹ എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ പ്രകടനവും കലാപരിപാടികളും പായസ വിതരണവുമുണ്ടായി.

ചാവക്കാട് : ഗവ.ഫിഷറീസ് സ്കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനഘോഷത്തില്‍ വിമുക്ത ഭടന്മാരായ മാക്കല്‍ കേശവന്‍, ഇണ്ണീരകത്ത് വാസു, ചാണശേരി വിജയന്‍, മാക്കല്‍
കൃഷ്ണന്‍, കുന്നത്ത് ബാലകൃഷണന്‍, കുന്നത്ത് സ്വാമി നാഥന്‍, അലി ചക്കനായില്‍, കൂര്‍ക്കപറമ്പില്‍ സുകുമാരന്‍, കാരയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പ്രേമാവതി എന്നിവരെ
ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ പി.വി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. അലി ചക്കനായില്‍,
രാമദാസ്, പ്രധാനാധ്യാപിക ഇ.എ ഗ്രേസി, അധ്യാപിക കെ.സി രാധ എന്നിവര്‍ സംസാരിച്ചു.

മന്ദലാംകുന്ന്: കെ.കരുണാകരന്‍ ഫൗണ്ടേഷന്‍്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിന സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്‍ അഹമ്മദുണ്ണി ദേശീയ പതാക ഉയര്‍ത്തി. ബിനേഷ് വലിയകത്ത്
അധ്യക്ഷത വഹിച്ചു. ‘സ്വതന്ത്യ ഇന്ത്യ’ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കാക്കശ്ശേരി രാധാ കൃഷ്ണന്‍ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.എ ഐഷ
മുഖ്യാതിഥിയായി. ഗുരുവായൂര്‍ ബ്ളോക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ. കെ.കെ ഷിബു സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ബ്ളോക്ക് പഞ്ചായ·ത്തംഗം ഷമീറ
ഖാദര്‍, പഞ്ചയാത്തംഗങ്ങളയാ പി.വി ശിവാനന്ദന്‍, സീനത്ത് അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിസാം ആലുങ്ങല്‍, ഉണ്ണി, പി.എ ലിയാഖത്തലി ഖാന്‍, മുജീബ്
അകലാട്.യൂസുഫ് തണ്ണിത്തുറക്കല്‍, ഷജീര്‍ മല്ലാട് എന്നിവര്‍ സംസാരിച്ചു.

അണ്ടത്തോട്: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മന്ദലാംകുന്ന് സാം സാംസ്കാരിക സമിതി, പുന്നയൂര്‍ക്കുളം പെയിന്‍ ആന്‍്റ് പാലിയേറ്റീവ് കെയര്‍ എന്നിവയുടെ
നേതൃത്വത്തില്‍ സൗഹൃദ സാന്ത്വന സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു. കെ.എ റബീഹ് അധ്യക്ഷത വഹിച്ചു. ടി രാജന്‍
ക്ളാസെടുത്തു. ഹുസൈന്‍ ആലത്തയില്‍, മൊയ്നുദ്ധീന്‍, എന്‍.എ ആഷിഫ് എന്നിവര്‍ സംസാരിച്ചു.

ചാവക്കാട്: ബ്ളാങ്ങാട് ഇരട്ടപ്പുഴ തര്‍ബിയ്യതുല്‍ ഇസ് ലാം മദ്രസ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ആര്‍.വി ജബ്ബാര്‍ ദേശീയ പതാക ഉയര്‍ത്തി. മദ്രസ പ്രധാനാധ്യാപകന്‍ ഉമര്‍ അല്‍ഹസനി വെളിയങ്കോട് പ്രതിജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി.

തൊട്ടാപ്പ് ആല്‍ബര്‍ട്ട് ഐയിന്‍സ്റ്റെയിന്‍ ഇംഗ്ലീഷ് സ്കൂളും തൊട്ടാപ്പ് നിറക്കൂട്ട് മതേതര കൂട്ടായ്മയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്‍റ് സലിത
മുജീബ്, പ്രിൻസിപ്പല്‍ സുമിത മനോജ് എന്നിവയുടെ അധ്യക്ഷതയില്‍ നിറക്കൂട്ട് കൂട്ടായ്മയുടെ സെക്രട്ടറി ഷിഹാബുദ്ധീന്‍ തൊട്ടാപ്പ് പതാക ഉയര്‍ത്തി
നിറക്കൂട്ട് പ്രതിനിധികള്‍ സെലീം തൊട്ടാപ്പ്, സജീവ് കൊപ്പര , ജയന്‍ താവേറ്റി , റഷീദ് നാലകത്ത് , മുരളീധരന്‍‍, നൌഷാദ് പൂന്തിരുത്തി, കബീര്‍ഷ, അക്ബര്‍ എന്നിവര്‍
പ്രസംഗിച്ചു

[/et_pb_text][et_pb_gallery admin_label=”aigust 15″ gallery_ids=”3805,3806,3807,3808,3809,3810,3811″ fullwidth=”off” posts_number=”7″ show_title_and_caption=”off” show_pagination=”off” background_layout=”light” auto=”off” hover_overlay_color=”rgba(255,255,255,0.9)” caption_all_caps=”off” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.