
വടക്കേകാട് : മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രഥമ സ്ഥാനമാണ് നൽകുന്നതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വടക്കേകാട് പഞ്ചായത്തിലെ നിർമാണത്തിലിരിക്കുന്ന ബൈത്തുറഹ്മയിലെ പ്രഥമ ഭവനം പണിപൂർത്തീകരിച്ചു താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈത്തുറഹ്മകളും, സി എച്ച് സെന്ററുകളും ഇത്രയും ഉന്നതവും ജനകീയവുമാക്കിയതിൽ കെഎംസിസി, യുടെയും പ്രവാസികളുടെയും പങ്കു വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി ചെയർമാൻ എൻ എ കാസിം ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അമീർ മുഖ്യപ്രഭാഷണം നടത്തി. ബൈത്തുറഹ്മ നിർമ്മാണ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്നേഹോപഹാരം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും, അനുഗ്രഹ പ്രഭാഷണം ഇ. പി ഖമറുദ്ധീനും നിർവ്വഹിച്ചു.
മുസ്ലിം ലീഗ് നേതാക്കളായ ആർ പി ബഷീർ, ഷെക്കീർ, ഉമ്മർകുഞ്ഞി, കെ കെ ഹംസക്കുട്ടി, പി കെ കാസിം, കുഞ്ഞുമുഹമ്മദ് കല്ലൂർ, ഐ പി കമാൽ കല്ലൂർ, അബൂബക്കർ മൗലവി കല്ലിങ്ങൽ, ഒ എ യൂസഫ്, പരീദ്, ലത്തീഫ് പാലയൂർ, അശിദ, ആയിഷ, കെഎംസിസി നേതാക്കളായ ഇജാസ് തിരുനെല്ലൂർ, ജമാൽ മനയത്ത്, മൻസൂർ പെരിങ്ങാട്, ഷാജഹാൻ, നജീബ്, ജബ്ബാർ വൈലത്തൂർ,
കോൺഗ്രസ്സ് നേതാക്കളായ ഒ എം മുഹമ്മദലി ഹാജി, എൻ എം കെ നബീൽ, എസ് കെ ഖാലിദ്, ശ്രീധരൻ മാക്കാലിക്കൽ എന്നിവർ പ്രസംഗിച്ചു.
മുസ്തഫ വൈലത്തൂർ, ഖാദർ പനങ്ങാവിൽ, സുലൈമാൻ, നിഹാൽ, സുഹൈൽ, ഫായിസ് എന്നിവർ നേതൃത്വം നൽകി. നൗഷാദ് വൈലത്തൂർ സ്വാഗതവും റാഫി വൈലത്തൂർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.