mehandi new

സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാടിന് മിന്നും നേട്ടം – വിജയികൾക്ക് നഗരസഭയുടെ ആദരം

fairy tale

ചാവക്കാട് : 2025 ഏപ്രിൽ 8 മുതൽ 11 വരെ കോതമംഗലത്ത് വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ചാവക്കാട് നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ. ലോങ്ങ്‌ ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അർഷാദ് എം എൻ, ഹൈജമ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലുബാബ് ടി. എ, വനിതാ ഷട്ടിൽ ബാഡ്മിന്റണിൽ മികച്ച പ്രകടനം കാഴ്ചവെച്ച വരദ സ്കന്ദകുമാർ എന്നിവരെ ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.    നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കായിക പ്രതിഭകൾക്ക് പുരസ്കാരം നൽകി. 

planet fashion

നഗരസഭ വൈസ് ചെയർമാൻ  കെ കെ മുബാറക്, സ്ഥിരസമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എം എസ് ആകാശ്, നഗരസഭാ ഉദ്യോഗസ്ഥർ, നഗരസഭ യൂത്ത് കോഡിനേറ്റർ ജാബിർ കെ യു എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Macare 25 mar

Comments are closed.