ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ച് ലവേഴ്സ് ലോക ഹൃദയ ദിനം ആചരിച്ചു. ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് ചാവക്കാട് ബീച്ചിൽ കൂട്ടയോട്ടം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന, ഫ്ലാഷ് മോബ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ചാവക്കാട് ബീച്ചിൽ നിന്നും പുത്തൻ കടപ്പുറം വരെ നടത്തിയ കൂട്ടയോട്ടം റിട്ടയേർഡ് ബ്രിഗേഡിയർ എൻ. എ. സുബ്രഹ്മണ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹൃദയാരോഗ്യം സംരക്ഷണം എന്ന വിഷയത്തിൽ ഹൃദ്രോഗ വിദഗ്ദ്ധൻ സൗജാദ് മുഹമ്മദും, മാനസികാരോഗ്യവും വായമവും എന്ന വിഷയത്തിൽ മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരിയും സംസാരിച്ചു.
ബീച്ച് ലവേഴ്സ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ, നഴ്സിംഗ് സൂപ്രണ്ട് അജിത ദേവി, ബീച്ച് ലവേഴ്സ് നേതാക്കളായ അബ്ദുൽ മനാഫ് കെ വി ഷാനവാസ്, ഉമ്മർ കരിപ്പായിൽ, ഷാജഹാൻ, ഹുസൈൻ, അക്ബർ, സുധീർ പുന്ന, ഹസ്സൻ സേട്ടു, സലാം മുതുവട്ടൂർ, മൊയിനുദ്ദീൻ, അഷ്റഫ്, സലീം ഹാജി, ഷറഫുദ്ദീൻ, ഫിറോസ്, ബിജു, അലിമോൻ എന്നിവർ നൃതൃത്വം നൽകി.

Comments are closed.