ചാവക്കാട് ബിജു വധം – കത്തി കണ്ടെത്തി

ചാവക്കാട് : ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഒന്നാം പ്രതി മണത്തല പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33) ആണ് കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചു കൊടുത്തത്. പരപ്പിൽ താഴത്തെ മീൻ വളർത്തു കേന്ദ്രത്തിനടുത്ത് പുല്ലുകൾക്കിടയിൽ നിന്നാണ് കത്തി ലഭിച്ചത്.

ഇന്ന് രാവിലെയാണ് ചാവക്കാട് പോലീസ് അനീഷുമായി തെളിവ് ശേഖരിക്കാൻ എത്തിയത്.
മണത്തല കൊപ്പറ ചന്ദ്രന്റെ മകന്‍ ബിജു(40)വാണ് അക്രമികളുടെ കുത്തേറ്റ് മരിച്ചത്.
മണത്തല ചാപ്പറമ്പില്‍ വെച്ച് ബൈക്കില്‍ വന്ന മൂന്നംഗ സംഘം ബിജുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരണപ്പെട്ട ബിജുവിന്റെ സുഹൃത്തും പ്രതികളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
മണത്തല അയിനിപ്പുള്ളി സ്വദേശികളായ മേനോത്ത് ജ്യോതിബാസു മകന്‍ വിഷ്ണു(21), ചൂണ്ടല്‍ ചെറുവാലിയില്‍ മുഹമ്മദുണ്ണി മകന്‍ സുനീര്‍( 40) എന്നിവരാണ് മറ്റു പ്രതികൾ.

Comments are closed.