mehandi new

ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ – സ്വാഗതസംഘം രൂപീകരിച്ചു

fairy tale

കൊച്ചന്നൂർ : ചാവക്കാട് ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊച്ചന്നൂർ ജി എച്ച് എസ് സ്കൂളിൽ രാവിലെ 09.30 ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിക്കും.  ഇന്ന് കൊച്ചന്നൂർ സ്കൂളിൽ നടന്ന യോഗത്തിൽ  സ്വാഗതസംഘം രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  കെ അഷിത  അധ്യക്ഷത വഹിച്ചു.  സ്കൂൾ പ്രിൻസിപ്പൽ അജിത  സ്വാഗതം പറഞ്ഞു. ചാവക്കാട് ബിപിസി ഷൈജു  പ്രവേശനോത്സവ നടത്തിപ്പിനെ കുറിച്ച് വിശദീകരിച്ചു.

planet fashion

വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. എം.കെ നബീൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ബിജു പളളിക്കര, വടക്കേക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ്, കൊച്ചന്നൂർ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവേശനോൽസവ കൺവീനർ  ഹസീന ടീച്ചർ  ക്രോഡീകരണം നടത്തി. വിവിധ കമ്മിറ്റികളുടെ  കൺവീനർമാരായി അധ്യാപകരായ ഉണ്ണികൃഷ്ണൻ,  പുഷ്പാഞ്ജലി, ലിഷ, ഷാജി, ജീന തുടങ്ങിയവരെ  തിരഞ്ഞെടുത്തു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പി.ടി.എ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ഹെഡ് മിസ്ട്രസ് സുമംഗലി   നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.