ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ബ്ലാങ്ങാട് വില്യംസിൽ മന്നത്‌ വീട്ടിൽ കറുപ്പം കുട്ടി (75) യാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച്ച പനിയും മറ്റു അസുഖകങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് കോവിഡ് പരിശോധനയിൽ ഫലം പോസറ്റിവ് ആയതോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ ആയിരുന്നു മരണം.

ഇതോടെ ചാവക്കാട് മേഖലയിൽ നാല് ദിവസത്തിനിടെ നാലാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.