mehandi new

ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം.

fairy tale

ചാവക്കാട് : തൃശൂര്‍ ജില്ലയി ബി ജെ പി ആഹ്വാനം ചെയ്ത  ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. ചാവക്കാട് നഗരത്തില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. ദീര്‍ഘ ദൂര വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബി ജെ പി ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ചാവക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് നഗരം ചുറ്റി മണത്തല ചാപ്പറമ്പില്‍ അവസാനിച്ചു.

planet fashion

ഗുരുവായൂരില്‍ പടിഞ്ഞാറെനടയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ പൊതുയോഗം ബി.ജെ.പി മധ്യമേഖല വൈസ് പ്രസിഡന്റ് പി.എം.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മീഡിയ സെല്‍ ജില്ല കണ്‍വീനര്‍ രാജന്‍ തറയില്‍, കെ.സി.വേണുഗോപാല്‍, പ്രദീപ് കോട്ടപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.

ബി ജെ പി പ്രവര്‍ത്തകന്‍ എടവിലങ്ങ്‌ കുഞ്ഞയിനി സ്വദേശി പ്രമോദ് മരിച്ചതിനെ തുടര്‍ന്നാണ്‌ ഹര്‍ത്താല്‍. വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പ് ഫലത്തെതുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനത്തിനിടയില്‍  കൈപമംഗലത്തുണ്ടായ സി പി എം ബി ജെ പി സംഘടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമോദ് വെള്ളിയാഴ്ച്ച മരിക്കുകയായിരുന്നു.

Macare health second

Comments are closed.