mehandi new

ചാവക്കാട് കേരളോത്സവം കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭാ കേരളോത്സവത്തിന്റെ കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ നടത്താൻ തീരുമാനമായി.
ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എൻ വി സോമൻ സ്മാരക കോൺഫ്രൻസ് ഹാളിൽ 26, 27 തിയതികളിലായി കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറും.

planet fashion

രാവിലെ ഒൻപതു മണിമുതൽ മത്സരങ്ങൾ ആരംഭിക്കും. 8.30 ന് ആരംഭിക്കുന്ന രജിസ്ട്രേഷൻ 9 മണിക്ക് അവസാനിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ശനിയാഴ്ച രാവിലെ ലളിത ഗാനം, കർണ്ണാട്ടിക് സംഗീതം, വയലിൻ, നാടോടിപ്പാട്ട് (ഗ്രൂപ്പ്), സംഘ ഗാനം എന്നിവയും.
ഉച്ചതിരിഞ്ഞു നാടോടിപ്പാട്ട് സിംഗിൾ, വള്ളംകളി പാട്ട്, ഭരത നാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി സംഘ നൃത്തം, നാടോടി നൃത്തം എന്നിവയും അരങ്ങേറും.

ഞായറാഴ്ച രാവിലെ കവിതാലാപനം, ദേശഭക്തി ഗാനം, മാപ്പിള പാട്ട്, വട്ട പാട്ട്.
ഉച്ചതിരിഞ്ഞു ദഫ് മുട്ട്, ഒപ്പന, ചെണ്ട, മോണോ ആക്ട്, മിമിക്രി, കഥാ പ്രസംഗം എന്നിവ നടക്കും.

ചിത്ര രചന, കാർട്ടൂൺ, കളിമൺ ശില്പ നിർമ്മാണം, പുഷ്പാലങ്കാരം, കഥാ രചന, കവിത രചന, ഉപന്യാസം, പ്രസംഗം ( ഹിന്ദി, ഇംഗ്ലീഷ്, മലയാളം ), മെഹന്ദി എന്നീ മത്സരങ്ങൾ കോൺഫ്രൻസ് ഹാളിൽ ഞായറാഴ്ച രാവിലെ സമാന്തരമായി നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Ma care dec ad

Comments are closed.