mehandi new

ചാവക്കാട് നഗരസഭാ കൗൺസിലർ ഉടുതുണി പൊക്കികാണിച്ചു – സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വയറൽ

fairy tale

ചാവക്കാട് : വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വയറൽ. ദൃശ്യങ്ങൾ പുറത്തായതോടെ കൗൺസിലർ വെട്ടിലായി.
ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്.

planet fashion

സിവിൽ സ്റ്റേഷൻ ഉൾപ്പെടുന്ന മണത്തല കിഴക്ക് പ്രദേശമായ പത്തൊൻപതാം വാർഡിൽ റോഡ് വെട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് വാർഡ്‌ കൗൺസിലർ തുണിപൊക്കിയത്.
കുറെ കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് റോഡ്. റോഡ് വെട്ടിയെങ്കിലും ഒരു സ്വകാര്യ വ്യക്തി ഇതിനെ എതിർക്കുകയും വഴി തടസ്സപ്പെടുത്തി റോഡിൽ കല്ലുകൾ ഇടുകയും ചെയ്തിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. വഴി തടസ്സപ്പെടുത്തിയിട്ട കല്ലുകൾ നീക്കുന്നത് എതിർ കക്ഷികൾ വീഡിയോ പകർത്തുന്നത് കണ്ടപ്പോഴാണ് ക്യാമറക്ക് നേരെ മുണ്ട് പൊക്കി കാണിച്ചത്.

ഇന്നലെയാണ് സംഭവം നടന്നത്.
ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെങ്കിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കൗൺസിലർ വെട്ടിലായിരിക്കുകയാണ്.

Jan oushadi muthuvatur

Comments are closed.