mehandi new

ചാവക്കാട് നഗരസഭ ഭരണം മാഫിയയുടെ പിടിയിൽ, കെട്ടിട നിർമ്മാണാനുമതികളിൽ വിജിലൻസ് അന്വേഷണം വേണം – പ്രതിപക്ഷം

fairy tale

ചാവക്കാട് : മുനിസിപ്പൽ ഭരണം വലിയ മാഫിയയുടെ പിടിയിലാണെന്ന് പ്രതിപക്ഷം. ഇടതുപക്ഷം ഭരണം കയ്യാളിയ കഴിഞ്ഞ രണ്ട് ടേമുകളിൽ നൽകിയ കെട്ടിട നിർമ്മാണാനുമതികളെ കുറിച്ചും, തള്ളിയ അപേക്ഷകളെ കുറിച്ചും വിശദമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കെ. വി സത്താർ ആവശ്യപെട്ടു.

Mss conference ad poster

നഗര സഭയിലെ ഒരു വിഭാഗം ആളുകൾക്ക് നഞ്ച ഭൂമി നികത്തി അനധികൃതമായി പണിത കെട്ടിടങ്ങൾക്ക് അനുമതി നൽകുകയും, എല്ലാ നിയമങ്ങളും, മാനദന്ധങ്ങളും പാലിച്ചുകൊണ്ട് അപേക്ഷ നൽകുന്ന വ്യവസായ സ്ഥാപനങ്ങൾക്കും, കച്ചവട സ്ഥാപനങ്ങൾക്കും ഇല്ലാത്ത നിയമങ്ങളും, കലാഹരണപ്പെട്ട മാസ്റ്റർ പ്ലാനിന്റെയും, സ്കീമിന്റെയും പേരിൽ അനുമതി നിഷേധിക്കുകയും ചെയ്യുന്നത് പതിവാണ്. ജനങളുടെ നികുതി പണം ഉപയോഗിച്ച് ലക്ഷങ്ങൾ ചിലവിട്ട് കോടതി കയറി ഇറങ്ങി പരാജയപ്പെടുന്നതും സ്ഥിരം സംഭവമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

planet fashion

Comments are closed.