mehandi new

കെ പി വത്സലൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

fairy tale

ചാവക്കാട്:  മുൻ നഗരസഭ ചെയർമാൻ കെ പി വത്സലൻ്റെ 19-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ ചെയർപേഴ്‌സൺ  ഷീജ പ്രശാന്ത് പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ  കെ. കെ. മുബാറക്, സ്ഥിര സമിതി അധ്യക്ഷന്മാരായ ഷാഹിന സലിം, പി എസ് അബ്ദുൽ റഷീദ്,  ബുഷറ ലത്തീഫ്, അഡ്വ എ വി മുഹമ്മദ് അൻവർ,  പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം ആർ രാധാകൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ചാവക്കാട് നഗരസഭ ചെയർമാനായിരിക്കെ 2006 ഏപ്രിൽ 16 നാണ് കെ പി വത്സലൻ കൊല്ലപ്പെട്ടത്.

Macare 25 mar

Comments are closed.