mehandi new

ചാവക്കാട് നഗരസഭ ഹരിതസഭ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ഹരിതസഭ സംഘടിപ്പിച്ചു.
ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഹരിതസഭ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു.

planet fashion

ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബുഷറ ലത്തീഫ് പരിസ്ഥിതി ദിന പ്രതിജ്ഞവാചകം ചൊല്ലികൊടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി. എസ്. അബ്ദുൾ റഷീദ്, മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, വ്യാപാരി വ്യവസായി പ്രതിനിധി ജോജി തോമസ്, യൂത്ത് കോ-ഓർഡിനേറ്റർ ജാബിർ കെ. യു എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ രമേശ്‌കുമാർ കെ.എ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭയുടെ ഹരിത സ്ഥാപനമായ ഐ.ആർ.ടി.സി യുടെ പ്രതിനിധി മനോജ്‌ ഹരിതസഭയുടെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു . ക്ലീൻ സിറ്റി മാനേജർ ജെയിംസ് എസ്. പി. നന്ദി പറഞ്ഞു.

നഗരസഭ കൗൺസിലർമാർ, ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ ഹരിതസഭയിൽ പങ്കാളികളായി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാലിന്യ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ ഖര- ദ്രവ മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.

Ma care dec ad

Comments are closed.