mehandi new

ചാവക്കാട് നഗരസഭ യോഗ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഐ.സി ഡി.എസും ആയുഷ് ഡിപ്പാർട്മെന്റുമായി ചേർന്ന് സെമിനാറും യോഗപരിശീലനവും സംഘടിപ്പിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ സെമിനാർ ഉദ്ഘാടനം ചെയ്തു.

planet fashion

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതമാശംസിച്ചു.
ചാവക്കാട് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ (എൻ. എച്ച്. എം ) ഡോ.ശബ്ന കൃഷ്ണൻ യോഗപരിശീലനം നൽകി.സെമിനാറിൽ പങ്കെടുത്തവർ യോഗ ദിനത്തോടാനുബന്ധിച്ചുള്ള പ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പ്രസന്ന രണദിവെ, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ കൗൺസിലർമാർ, നഗരസഭ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ (ഗ്രേഡ് -1) ശംഭു. എസ്. ജെ, ഡോ. മധുസൂദനൻ തുടങ്ങി യവർ സംബന്ധിച്ചു. ചാവക്കാട് നഗരസഭ ഐ.സി.ഡി.എസ് സൂപ്പർ വൈസർ രാജതി കൃഷ്ണൻ നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.