mehandi new

തീരദേശത്തിന് പുതിയ റോഡ് സമ്മാനിച്ച് ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട്: തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡ് നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  വാർഡ് ഒന്നിൽ  നിർമ്മിച്ച തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് നിർവഹിച്ചു. 

planet fashion

4,53,000/- രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   ഷാഹിന സലീം  അധ്യക്ഷത വഹിച്ചു. 1-ാം  വാർഡ് കൗൺസിലർ  ഉമ്മു റഹ്മത്ത്  സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ  ടോണി സി എൽ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം ആർ  രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അംഗനവാടി അധ്യാപിക ചന്ദ്രിക നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.