mehandi new

വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും ചാവക്കാട് നഗരസഭ പിന്മാറണം – സ്ഥലം അളക്കാൻ എത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു

fairy tale

ചാവക്കാട് : ചാവക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും നഗരസഭ ഉദ്യോഗസ്ഥർ പിന്മാറണമെന്ന് കൗൺസിലറും യു ഡി എഫ് പാർലമെന്ററി നേതാവുമായ കെ വി സത്താർ ആവശ്യപ്പെട്ടു.  സിവിൽ സ്റ്റേഷന് മുന്നിലെ വഴിയോര കച്ചവടക്കാരോട്  6അടി നീളത്തിലും 6അടി വീതിയിലുമുള്ള സ്ഥലത്ത് കച്ചവടം പരിമിതപ്പെടുത്തണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു.  ഇരുപത്തി ഒന്നാം തീയതി കടകൾ തുറന്ന് പ്രവർത്തിക്കരുതെന്നും കച്ചവടം ചെയ്യേണ്ട സ്ഥലം അളന്നു തിട്ടപ്പെടുത്തി,  അടയാളപ്പെടുത്തി നൽകാമെന്നും പറഞ്ഞിരുന്നു. തുടർന്ന് ഇന്ന് നഗരസഭ  ഉദ്യോഗസ്ഥർ അളവിനായി എത്തിയപ്പോൾ കച്ചവടക്കാരും കൗൺസിലർമാർ ഉൾപ്പെടെയുള്ള കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും ചേർന്നു തടയുകയായിരുന്നു. 

നിന്നുതിരിയാൻ കഴിയാത്തവിധം ആറടി വീതിയും നീളവുമുള്ള സ്ഥലത്ത്  കച്ചവടം ചെയ്യാൻ ആവശ്യപ്പെടുന്നത് കച്ചവടക്കാരോടുള്ള ദ്രോഹമാണെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. 

ചാവക്കാട് നഗരസഭ കൗൺസിലർ യു ഡി എഫ് നേതാവുമായ കെ വി സാത്താറിന്റെ നേതൃത്വത്തിൽ  കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ വി ഷാനവാസ്‌, കെ വി ബിജു, ഷിഹാബ് മണത്തല എന്നിവർ കച്ചവടക്കാരോടൊപ്പം ഉദ്യോഗസ്ഥരെ തടഞ്ഞു. അളവ് നടത്താൻ സമ്മതിക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചു പോയി. ആധികാരിക രേഖയില്ലാതെ പാവപെട്ട കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് നഗരസഭ പിന്മാറണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും  കോൺഗ്രസ്സ് നേതാക്കളും വഴിയോര കച്ചവടക്കാരായ കെ കെ ഹിറോഷ്, ഷാജി, അലി, കമറു, ഷാഹു, വിശ്വൻ ഗണേശൻ, സെലിം, അശോകൻ, അഷ്‌റഫ്‌, ഹമീദ്, മോമോട്ടി, ജെലീൽ, നജീബ്, രാജൻ എന്നിവരും അറിയിച്ചു .

planet fashion

Comments are closed.