ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ ശുചിത്വ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ചാവക്കാട് സൈക്കിൾ ക്ലബ് അംഗങ്ങൾ, എൻ സി സി , എൻ എസ് എസ് പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവരെ അണിനിരത്തിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഗുരുവായൂർ എം. എൽ. എ എൻ. കെ അക്ബർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.ചെയ്തു.
വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭാനഗരസഭാ അങ്കണത്തിൽ നിന്നാരംഭിച്ചു തെക്ക്, വടക്ക് ബൈപാസുകൾ വഴി നഗരം ചുറ്റി ചാവക്കാട് ബീച്ച്, ബേബി റോഡ് വഴി സൈക്കിൾ റാലി നഗരസഭാ അങ്കണത്തിൽ തിരിച്ചെത്തി സമാപിച്ചു.

ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ്, കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, കെ വി ഷാനവാസ്, ഫൈസൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 എം ഷമീർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 സി. എം. ആസിയ എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.