ചാവക്കാട് സ്വദേശിക്ക് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്

ചാവക്കാട് : കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി ചാവക്കാട് തിരുവത്ര സ്വദേശി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിൻ്റെ ഭാര്യ ഹഫ്സക്കാണ് അഭിമാന നേട്ടം. മേഴത്തൂർ കോടനാട് കാട്ടത്തയിൽ അലി ഹാജി -സുഹറ ദമ്പതികളുടെ മകളാണ് ഹഫ്സ. ഏക മകൾ ഇഷാൽ പർവീൻ. ഭർത്താവ് ശിഹാബിന്റെ പൂർണ്ണ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് ഡോ. ഹഫ്സ പറഞ്ഞു.

Comments are closed.