വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ കെ ശംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ജില്ലാ പീപ്പിൾസ് ഫൗണ്ടേഷൻ കൺവീനർ അബ്ദുസമദ് അണ്ടത്തോട് വിതരണോദ്ഘാടനം നിർവഹിച്ചു.

പീപ്പിൾസ് ഫൗണ്ടേഷൻ ചാവക്കാട് കൺവീനർ അക്ബർ പെലെമ്പാട് സ്വാഗതവും, റസാക്ക് ആലുംപടി നന്ദിയും പറഞ്ഞു

Comments are closed.