mehandi new

ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിന് ഖത്തറിൽ ഇന്ന് തുടക്കം – ലക്ഷ്യം ചാരിറ്റി

fairy tale

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ഇന്ന് തുടക്കം.  മെയ് 10 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി ഫണ്ടിലേക്ക് നൽകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തറിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ പ്രതിനിധികരിച്ചുകൊണ്ട് 12 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിക്കുന്നതുകയുടെ നിശ്ചിത ശതമാനവും വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത തുകയും ചേര്‍ത്ത് എസ് എ എം രോഗം ബാധിച്ച മലയാളിദമ്പതികളുടെ നാലുമാസം പ്രായമായ മകൾ മല്‍ഖ റൂഹിയുടെ ഖത്തര്‍ ചാരിറ്റി സഹായ ഫണ്ടിലേക്കാണ് നൽകുക.

സമാപന ദിവസമായ മെയ് 10ന് വനിതകള്‍ക്കായി പാചകമത്സരവും, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍,  ടൈറ്റില്‍ സ്‌പോണ്‍സര്‍ സുഹൈര്‍ആസാദ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി പ്രകാശനം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്സി പ്രകാശനം ചെയ്തു. 

കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങിൽ പ്രസിഡന്റ് നിഷാം ഇസ്മാഈല്‍ എന്‍ ടി, സി പി എ ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത്, ജനറല്‍ സെക്രട്ടറി ഷെറിന്‍ പരപ്പില്‍, ട്രഷറര്‍ രഞ്ജിത്, മുന്‍ പ്രസിഡന്റ് ഷെജി വലിയകത്ത്, ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി അലില്‍, സ്പോര്‍ട്സ് ചെയര്‍മാന്‍ ഷാഫി, ടൈറ്റില്‍ സ്പോണ്‍സര്‍ ഗ്രാന്‍ഡ് റോയല്‍ പ്രോപ്പര്‍ട്ടീസ് എം ഡി സുഹൈര്‍ആസാദ് എന്നിവര്‍ പങ്കെടുത്തു

planet fashion

Comments are closed.