


ചാവക്കാട് : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ്, കെ. നവാസ്, എച്ച്. എം. നൗഫൽ, കെ.വി. സത്താർ, കെ. ബി. വിജു, എം. എസ്. ശിവദാസ്, അനീഷ് പാലയൂർ, കെ. വി. യൂസഫ് അലി, വി. ഡി. അഷ്‌റഫ്, പി. എ. നാസർ, സിബിൽ ദാസ്, ഷാരുഖ് ഖാൻ, കെ. വി. ലാജുദ്ധീൻ, സന്ദീപ് പുന്ന, പി. കെ. ഷക്കീർ, എ. സി. അലി, സി. പി. കൃഷ്ണൻ, പി. ടി . ഷൗക്കത്ത്, കെ. കെ. ഹിറോഷ്, ആർ. കെ. നവാസ് എന്നിവർ നേതൃത്വം നൽകി.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് വിട്ടയച്ചു.

Comments are closed.