mehandi new

വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികൾ അറസ്റ്റിൽ

fairy tale

ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍ ഷബീര്‍ എന്നിവരേയാണ് കുന്നംകുളം എസ് എച്ച് ഒ വി സി സൂരജിന്റഎ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

planet fashion

തളിക്കുളത്തു നിന്നാണ് പ്രതികൾ പിടിയിലായത് മ്പൂര്‍ണ്ണ ലോക് ഡൗണിന്റെ ഭാഗമായി കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി എസ് സിനോജിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഹാഷിഷ് ഒയില്‍ പിടികൂടിയത്.

കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പരിശോധനക്കായി ഗുരുവായൂര്‍ റോഡില്‍ നിന്നും വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി. ഇതോടെ വാഹനത്തില്‍ നിന്നും രണ്ട് പേര്‍ ഇറങ്ങിയോടി. ഇവരെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്തിയില്ല. തിരിച്ചെത്തി കാര്‍ പരിശോധച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് ബോ്ട്ടലില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. വാഹനത്തിലെ രേഖകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധയില്‍ 270 മിലി, ഓയില്‍ കൂടി കണ്ടെടുത്തു.

സിഐ സൂരജ്, എസ് ഐമാരായ ആനന്ദ്, ഹേമലത, അുരാജ്, മണികണ്ഠന്‍, ഗോപിനാഥന്‍ എ എസ് ഐ സതീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ്, വൈശാഖ്, മെല്‍വിന്‍, വിനോദ്, സന്ദീപ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Jan oushadi muthuvatur

Comments are closed.