mehandi new

ചാവക്കാട് റോഡ് വികസനം – സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും

fairy tale

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും  മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ചാവക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. 

planet fashion

സ്റ്റേറ്റ് ഹൈവേ ആയ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ഗുരുവായൂര്‍ മണ്ഡലത്തിലെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗമാണ് വീതികൂട്ടുന്നത്. മമ്മിയൂര്‍ സെന്ററിൽ ഫ്ലൈ ഓവരറും നിർമ്മിക്കുന്നുണ്ട്. ഇതു സംബന്ധിച്ച റോഡിനിരുവശവുമുള്ള സ്ഥല ഉടമകളുടെ രണ്ടാംഘട്ട  യോഗം ചാവക്കാട് നഗരസഭ  ഹാളില്‍ ചേര്‍ന്നു. ചാവക്കാട് നഗരസഭ  സ്ഥലഉടമകളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്.  ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍  ഷീജ പ്രശാന്ത് , സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൌണ്‍സിലര്‍മാര്‍ , പൊതുമരാമത്ത് റോഡ് എക്സി. എഞ്ചിനീയര്‍ ഹരീഷ്, ചാവക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവദാസ്, പൊതുമരാമത്ത് പാലം വിഭാഗത്തിലെയും റോഡ് വിഭാഗത്തിലെയും എഞ്ചിനീയര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍, സ്ഥലഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. വീതി കൂട്ടുന്ന റോഡിന്‍റെ അലൈന്‍മെന്റ് സംബന്ധിച്ച വിവരങ്ങള്‍ പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍  ഹരീഷ് വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഡെപ്യൂട്ടി തഹസില്‍ദാറും മേല്‍പ്പാലം സംബന്ധിച്ച വിശദാശങ്ങള്‍ പാലം വിഭാഗം അസി. എഞ്ചിനീയര്‍ സംഗീതയും വിശദമാക്കി. 

രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചാവക്കാട് – വടക്കാഞ്ചേരി റോഡ് വീതികൂട്ടേണ്ടതിന്‍റെ ആവശ്യകതയും അനുദിനം വളരുന്ന ഗുരുവായൂര്‍ നഗരത്തില്‍ മമ്മിയൂര്‍ ഫ്ലൈഓവറിന്‍റെ അത്യാവശ്യവും എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥലം ഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും എം.എല്‍.എ വ്യക്തമാക്കി.  യോഗത്തില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.