mehandi new

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

fairy tale

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.

planet fashion

44 യൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സംബന്ധിച്ചു.ഡിവിഷന്‍ പ്രസിഡന്റ് അല്‍ത്താഫ് റഹ്മാന്‍ മുസ്ലിയാര്‍ മാട്ടുമ്മലിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി നൂറുദ്ധീന്‍ സഖാഫി വാടാനപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് അര്‍ എ കൗണ്‍സില്‍ നടപടികൾ നിയന്ത്രിച്ചു.
എസ് വൈ എസ് സോൺ പ്രസിഡന്റ് അഷ്റഫ് സഖാഫി ആശംസകളോടെ പ്രഭാഷണം നടത്തി പുതിയ കമ്മിറ്റിക്ക് പതാക കൈമാറി.

അൽത്താഫ് റഹ്മാൻ മുസ്ലിയാർ പ്രസിഡന്റായും ഹിഷാം വെന്മേനാട് ജ.സെക്രട്ടറിയായും മുഹമ്മദ് ഇസ്മാഈൽ സഖാഫി ഫിനാൻസ് സെക്രട്ടറിയായും തിരഞെടുത്തു.
സെക്രട്ടറിമാരായി ഇബ്രാഹിം ബാദുഷ സഖാഫി ചേറ്റുവ, നിഷാദ് മേച്ചേരിപ്പടി, സഹദ് എളവള്ളി, ഫാസിൽ തങ്ങൾ, ഇർഫാൻ കൂളി, അഹ്ദലി ഇരട്ടപ്പുഴ, ഷബീബ് കറുകമാട്, മുഫീദ് പെരുവല്ലൂർ എന്നിവരെ തിരഞ്ഞെടുത്തു.

താഹിർ ചേറ്റുവ സ്വാഗതവും ഹിഷാം വെന്മേനാട് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.